News

കൊല്ലം ഉമയനല്ലൂരിൽ സ്കൂൾ ബസ് അപകടത്തില്‍പ്പെട്ടു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

18 January 2023 , 10:50 AM

 

കൊല്ലം: ഉമയനല്ലൂരിൽ സ്കൂൾ ബസ് അപകടത്തില്‍പ്പെട്ടു. നിരവധി കുട്ടികള്‍ക്ക് പരിക്ക്.ബസ് മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. 

മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ സ്‌കൂൾ ബസാണ് മറിഞ്ഞത്. 

 

പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. 

 

നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്. 

 

സ്‌കൂൾ ബസിന്‍റെ അമിത വേഗതയാണ് അപകട കാരണമെന്ന് കൊട്ടിയം പൊലീസ് പറഞ്ഞു.