News

ശബരിമലയിൽ 'ബമ്പറടിച്ച്' കെഎസ്ആര്‍ടിസി; ഇന്നലത്തേത് റെക്കോഡ് വരുമാനം

21 December 2022 , 9:50 AM

 

 

പമ്പ: ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ കെഎസ്ആര്‍ടിസിയ്ക്ക് റെക്കോഡ് വരുമാനം. കെഎസ്ആര്‍ടിസി പമ്പ സ്‌പെഷ്യല്‍ സര്‍വീസിന് ഇന്നലെ 1,01,55,048 രൂപയാണ് കിട്ടിയത്. കെഎസ്ആര്‍ടിസി പമ്പ സ്‌പെഷ്യല്‍ സര്‍വീസ് ഒരു ദിവസം നേടുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

       കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയില്‍ വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് പേരാണ് ദിനംപ്രതി ദര്‍ശനത്തിനായി എത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയില്‍ വലിയ രീതിയിലുള്ള  ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് പേരാണ് ദിനംപ്രതി വെര്‍ച്വല്‍ ക്യു വഴി ദര്‍ശനത്തിനായി എത്തുന്നത്. കൂടാതെ നേരിട്ട് ദര്‍ശനത്തിനായി എത്തുന്നവരുടെ കണക്കും വളരെ അധികമാണ്. ഇവർക്കെല്ലാം ശബരിമലയിലേക്ക് എത്താന്‍ കെഎസ്ആര്‍ടിസി സര്‍വീസുകൾ വഴി മാത്രമേ കഴിയൂ. ഇതു തന്നെയാണ് റിക്കോർഡ് വരുമാനത്തിൻ്റെ രഹസ്യവും. ചെറു സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ മുതൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന വലിയ ബസുകളിലുള്ളവർക്കു പോലും തിക്കിലും തിരക്കിലും പെട്ട് കെഎസ്ആര്‍ടിസിയെ ആശ്രയിക്കത്തക്കവിധമാണ് പാർക്കിംഗ് ക്രമീകരണം.