News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്കു മറിഞ്ഞ് എട്ട് പേർ മരിച്ചു

24 December 2022 , 6:28 AM

 

ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കുമളിയിൽ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ 10 അംഗ സംഘം സഞ്ചരിച്ച വാഹനത്തിൽ നിന്ന് രണ്ടുപേർ മാത്രമാണ് രക്ഷപ്പെട്ടത്. ഇതിൽ ഒരാൾ പെൺകുഞ്ഞാണ് .

തേക്കടി – കമ്പം ദേശീയപാതയിൽ ലോവർ ക്യംപിനു സമീപമാണ് അപകടം. പെൻസ്റ്റോക് പൈപ്പിനു മുകളിലേക്കാണ് കാർ മറിഞ്ഞത്.ഒൻപതു പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ടു  ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുന്നതിനിടെ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം. കനത്ത മൂടൽമഞ്ഞാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു.മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് വാഹനത്തിൽ കുടുങ്ങിക്കിടന്ന വരെ പുറത്തെടുത്തത്.