Entertainment

റോഷാക്ക് തീയറ്ററുകളിലെത്തി

07 October 2022 , 9:52 AM

 

 

കൊച്ചി: ആരാധകർക്ക് ആവേശം പകർന്ന് മെഗാസ്റ്റാർ മമ്മൂട്ടിയുടെ റോഷാക്ക് തീയറ്ററുകളിലെത്തി. എല്ലാ കേന്ദ്രങ്ങളിലും ചിത്രം കാണാൻ വൻ തിരക്കാണ് ദൃശ്യമായത്.

ഡയറക്ടറായ നിസ്സാം ബഷീറിന് റോഷാക്കിനെ(Rorschach) കുറിച്ച് പറയാനുള്ളത്..

ഒന്നിനൊന്നു വ്യത്യസ്തരായ കുറെ കഥാപാത്രങ്ങളുടെ പ്രവർത്തികളാണ് സിനിമയിൽ കാണിക്കുന്നത്.. ഇതാണ് ഇയാളുടെ സ്വഭാവമെന്ന് എന്ന് എവിടെയും പറയുന്നില്ല.. ഇവർ ചെയ്യുന്ന പ്രവർത്തിയിലൂടെ പ്രേക്ഷകർ അത് കണ്ട് മനസിലാക്കിയെടുക്കണം.. ഒരാൾ നായകനാണോ വില്ലനാണോ എന്ന് പറയാനാവാത്ത അവസ്ഥ.. ചിലർക്ക് തോന്നും ഇയാൾ നായകനാണ്, നല്ലയാളാണ് എന്നൊക്കെ.. ചിലർക്ക് തോന്നും ഇയാൾ മോശമാളാണെന്ന്.. കാണുന്ന പ്രേക്ഷരുടെ പേഴ്സണാലിറ്റിയും ഐഡിയയും പോലെയിരിക്കും ഇവർ നല്ലവരാണോ ചീത്ത ആളുകളാണോയെന്നൊക്കെ തോന്നുന്നതും ഇവരുടെ ഉദ്ദേശമെന്താണെന്ന് മനസിലാകുന്നതൊക്കെ.. 

ഫ്രഷ് പ്ലോട്ടാണ്.. ഫ്രഷ് കഥയാണ്.. ആളുകൾ അത് എങ്ങനെയെടുക്കും എന്നൊരു ടെൻഷനുണ്ട്.. എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്ത് വിശദമാക്കുന്ന ഒരു സിനിമയല്ല ഇത്.. പ്രേക്ഷകർ മനസ്സ് കൊണ്ട് അതിലൂടെ സൂക്ഷ്മമായ സഞ്ചാരം നടത്തി ഇത് വായിച്ചെടുത്താൽ നല്ല ഫിക്ഷണൽ സ്റ്റോറിയായി ഫീൽ ചെയ്യും. എഡ്ജ് ഓഫ് എ സീറ്റ്‌ സിനിമയൊന്നുമല്ല.. നമുക്ക് റിലാക്സ് ചെയ്തു കാണാൻ പറ്റുന്ന സിനിമ തന്നെയാണ് പക്ഷെ കുറച്ചു ചിന്ത കൂടി കാര്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കണം, ഡീറ്റയിൽ പ് ശ്രദ്ധിക്കണം, ഫ്രഷ്  മനസ്സോടെ മറ്റൊന്നില്ലേക്കും ശ്രദ്ധ തെറ്റാതെ ഇരുന്ന് കാണാൻ പറ്റിയാൽ ഇതൊരു നല്ലൊരു തിയറ്റർ അനുഭവം ആയിരിക്കും..