News

പാലോടിന് സമീപം വാഹനാപകടം: രണ്ട് മരണം

21 December 2022 , 9:24 AM

 

 

തിരുവനന്തപുരം: പാലോടിന് സമീപം വാഹനാപകടത്തിൽ രണ്ട് മരണം.

മടത്തറ ചല്ലിമുക്ക് സൊസൈറ്റിമുക്ക് സ്വദേശികളായ  സുഗണന്റെ മകൻ ഉണ്ണിക്കുട്ടൻ (23), നാസറിന്റെ മകൻ നവാസ് (21) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 7:15ഓടെ സംസ്ഥാന പാത രണ്ടിൽ പാലോടിനു സമീപം ഇലവു പാലം സ്വാമി മുക്കിലാണ് അപകടം നടന്നത്.

ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് സ്വകാര്യബസിനടിയിലേക്ക് കയറുകയായിരുന്നു.

ഇരുചക്ര വാഹനത്തിലെ യാത്രക്കാരായ രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.