Entertainment

'ഗോള്‍ഡി'ല്‍ നയന്‍താരയ്ക്ക് പത്തുകോടി....?

01 September 2022 , 4:07 PM

 

കൊച്ചി:  അല്‍ഫോണ്‍സ് പുത്രന്‍െ്‌റ പുതിയ ചിത്രമായ ഗോള്‍ഡില്‍ ് നയന്‍താരയുടെ പ്രതിഫലം പത്തു കോടി എന്ന് റിപ്പോര്‍ട്ട്. നായകന്‍ പൃഥ്വിരാജിനേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് നയന്‍ താര വാങ്ങുന്നത്. നയന്‍ താരയ്ക്ക് കിട്ടിയത് മലയാളത്തിലെ റെക്കോര്‍ഡ് പ്രതിഫലം എന്ന് റിപ്പോര്‍ട്ടുകള്‍. മെഗാഹിറ്റിയാ പ്രേമത്തിന് ശേഷമുള്ള വലിയ ഇടവേളയ്ക്ക് ശേഷം, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ഗോള്‍ഡിന്റെ ഏറ്റവും വലിയ ആകര്‍ഷണം. എന്നാല്‍, ഇതിനു പിന്നാലെ സിനിമയിലെ ഓരോരോ രഹസ്യങ്ങള്‍ പുറത്ത് വന്നതോടെ സിനിമ കൂടുതല്‍ ആകര്‍ഷകമായി മാറി. ഏറ്റവും ഒടുവില്‍ സൂപ്പര്‍ താരം നയന്‍ താരയുടെ പ്രതിഫലം പുറത്ത് വന്നതോടെയാണ് സിനിമ വീണ്ടും ചര്‍ച്ചയായി മാറുന്നത്. പത്തു കോടി രൂപയാണ് നയന്‍ താരയ്ക്ക് പ്രതിഫലമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന പ്രതിഫലം. തിരുവേണ ദിവസമായ സെപ്റ്റംബര്‍ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നയന്‍സിന്റെ വിവാഹത്തിന് ശേഷം മലയാളത്തില്‍ ആദ്യമായി റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയും ഗോള്‍ഡിനുണ്ട്. തമിഴില്‍ ഏഴു കോടിവരെ പ്രതിഫലം നയന്‍താര ഉയര്‍ത്തിയിരുന്നു.