Entertainment

ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കണമെന്ന് ബെന്ന്യാമിൻ

30 October 2022 , 10:41 PM

 

തിരുവനന്തപുരം : ജയ ജയ ജയ ജയ ഹേ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരേ കേസ് കൊടുക്കണമെന്ന് പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ബെന്യാമിൻ. ചിത്രം കണ്ട ശേഷം ഫെയ്സ് ബുക്കിലൂടെയാണ് അദ്ദേഹം തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയത് മുഴുനീള ഹാസ്യ ചിത്രമായ ജയ ജയ ജയ ജയ ഹേ .. കണ്ട് ചിരിച്ചുചിരിച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കണം. അദ്ദേഹമെഴുതി ഫെയ്സ് ബുക്കിലെ പൂർണ്ണമായ കുറിപ്പ് ഇങ്ങനെ:

 

ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും 

എന്തായാലും തീയേറ്റർ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല.

ബേസിലിന്റെ രാജേഷ് സൂപ്പർ. ദർശനയുടെ ജയ ഡൂപ്പർ. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പർ ഡൂപ്പർ.

സംവിധായകൻ വിപിൻ ദാസിനും സംഘത്തിനും അഭിനന്ദനങ്ങൾ