News

ദുരിതാശ്വാസ നിധി തട്ടിപ്പ്: കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടി

23 February 2023 , 3:30 PM

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടിയതായി വിജിലന്‍സിന് സംശയം. ഒരു അപേക്ഷ പരിശോധിച്ചപ്പോഴാണ് വിജിലന്‍സിന് സംശയം തോന്നിയത്. ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. ഇന്ന് അപേക്ഷകന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തും. ഇന്നലെ കൊല്ലത്ത് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് മരിച്ചയാളുടെ പേരില്‍ തട്ടിപ്പ് നടന്നെന്ന് സംശയം തോന്നിയത്. കൊല്ലം സിവില്‍ സ്റ്റേഷനിലെ ഫയലില്‍ അപേക്ഷകന്റേതായി നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മുന്‍പേ മരിച്ചുപോയെന്ന് ബന്ധുക്കള്‍ പറഞ്ഞത്. ഇതാണ് സംശയം ഉയരാന്‍ കാരണം. അപേക്ഷ നല്‍കുന്നതിന് മുന്‍പ് തന്നെ അപേക്ഷകന്‍ മരിച്ചിരുന്നെന്നാണ് വിവരം. മരിച്ചയാളിന്റെ പേരില്‍ അപേക്ഷ നല്‍കി പണം തട്ടിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.