News

റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാര്‍ളി രാജിവെച്ചു

07 October 2022 , 6:49 PM

 

പത്തനംതിട്ട: റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാര്‍ളി രാജിവെച്ചു.കേരള കോണ്‍ഗ്രസ് അംഗമായ ശോഭ ബിജെപി പിന്തുണയോടെയാണ് പ്രസിഡന്റായത്.ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ പാലിച്ചാണ് നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.  2020 ഡിസംബര്‍ 20 നാണ് ബിജെപി - സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് നേതാവായ ശോഭ ചാര്‍ളി റാന്നി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.  പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ഡിഎഫിന് പഞ്ചായത്തില്‍ ഭരണം നേടാനും സാധിച്ചു. ആകെ പതിമൂന്ന് അംഗങ്ങളുള്ള പഞ്ചായത്തില്‍ നാല് സിപിഎം അംഗങ്ങള്‍ ഉള്‍പ്പടെ ആകെ അഞ്ച് എല്‍ഡിഎഫ് അംഗങ്ങളും അഞ്ച് യുഡിഎഫ് അംഗങ്ങളും രണ്ടു ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉണ്ടായിരുന്നത്.