Entertainment

അഭിമുഖത്തിനിടെ നടിയുടെ കാലിൽ ചുംബിച്ച് രാം ഗോപാൽ വർമ; സമൂഹമാധ്യമങ്ങളിൽ വിമർശനം

08 December 2022 , 2:59 PM

 

ഭിമുഖത്തിനിടെ നടിയുടെ കാലിൽ ചുംബിച്ച് രാം ഗോപാൽ വർമ. നടി അഷു റെഡ്ഢിയുമൊത്തുള്ള രാം ഗോപാൽ വർമയുടെ വിഡിയോ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നടി അഷു റെഡ്ഢിയുമായുള്ള അഭിമുഖത്തിനിടെയുള്ള രാം ഗോപാൽ വർമ്മയുടെ പെരുമാറ്റമാണ് വിവാദത്തിലായിരിക്കുന്നത്. അഭിമുഖത്തിന്റെ അവസാനം രാം ഗോപാൽ വർമ നടിയുടെ കാലിൽ ചുംബിക്കുന്നു. അഭിമുഖത്തിലുടനീളം രാം ഗോപാൽ വർമ നടിയുടെ കാൽചുവട്ടിൽ തറയിലാണ് ഇരിക്കുന്നത്. നടി സോഫയിലുമാണ്. അഭിമുഖത്തിന്റെ അവസാനം നടിയുടെ കാൽപാദത്തിൽ തൊട്ട് ചെരുപ്പ് ഊരിമാറ്റി ചുംബിക്കുകയായിരുന്നു. നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞാണ് ചുംബിക്കുന്നത്.