News

രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം; ഓഫീസ് സ്റ്റാഫ് അടക്കം നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

Wayanad Reporter

19 August 2022 , 2:27 PM

 

വയനാട്: രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേരും കോൺഗ്രസ് പ്രവർത്തകരാണ്. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റൻ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ്  ചോദ്യം ചെയ്യലിനു ശേഷം ഇന്ന്  അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ പ്രകാരമാണ്  നടപടി. അതേ സമയം വാദിയെ പ്രതിയാക്കിയ നടപടിയാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ചിട്ടുണ്ട്. പോലീസോ എസ്.എഫ്.ഐ പ്രവർത്തകരോ ആണ് സംഭവത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതാവ് ടി.സിദ്ദിഖ് ആരോപിച്ചു.