Sports

അന്ന് നെഹ്‌റു, ഇന്ന് ചെറുമകന്‍: ആവേശത്തില്‍ ചുണ്ടന്‍ തുഴഞ്ഞ് രാഹുല്‍

19 September 2022 , 10:39 PM

 

ആലപ്പുഴ: പുന്നമട കായലില്‍ വള്ളംകളി പ്രദര്‍ശനത്തിന്റെ ഭാഗമായി തുഴയെറിഞ്ഞ് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര ആലപ്പുഴയില്‍ പര്യടനം നടത്തവേയാണ് രാഹുല്‍ഗാന്ധി തുഴഞ്ഞത്. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രു നടുഭാഗം ചുണ്ടനില്‍ ചാടി കയറിയെങ്കില്‍, ഇന്ന് നെഹ്രുവിന്റെ കൊച്ചുമകന്‍ തുഴയെറിഞ്ഞത് കുമരകം നടുവിലെപ്പറമ്പനില്‍ ചുണ്ടനിലാണ്. 

ആലപ്പുഴയില്‍ യാത്രയുടെ ഭാഗമായി ഒരുക്കിയ പ്രദര്‍ശന വള്ളംകളിയില്‍ രാഹുല്‍ നടുവിലെപ്പറമ്പനില്‍ എന്‍സിഡിസി ബോട്ട് ക്ലബ്ബിനുമൊപ്പം തുഴയുകയായിരുന്നു. നടുവിലെപ്പറമ്പന് പുറമെ, ആനാരി, വെള്ളംകുളങ്ങര, കരുവാറ്റ വള്ളങ്ങളും പ്രദര്‍ശന വള്ളംകളിയില്‍ പങ്കെടുത്തു. കെസി വേണുഗോപാലും മറ്റ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പമാണ് രാഹുല്‍ ചുണ്ടന്‍ വള്ളത്തില്‍ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്തത്. വള്ളത്തിന്റെ നടുഭാഗത്തിരിക്കുന്ന രാഹുലും വേണുഗോപാലും തുഴക്കാര്‍ക്കൊപ്പം ആഞ്ഞു തുഴയുന്ന ചിത്രവും മലയാള വാര്‍ത്തയ്ക്ക് ലഭിച്ചു. ഭാരത് ജോഡോ യാത്ര നിലവില്‍ ആലപ്പുഴയിലാണുള്ളത്. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം നാളെ(20ന്) അവസാനിക്കും.