Sports

ലോകകപ്പ് : ഇന്നും നാളെയും മത്സരങ്ങളില്ല, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഡിസംബർ 9 വെള്ളിയാഴ്ച മുതൽ

Shibu padmanabhan

07 December 2022 , 9:21 PM

 

ദോഹ : ഖത്തർ ലോകകപ്പിൽ ഇന്നും നാളെയും മത്സരങ്ങളില്ല. ക്വാർട്ടർ ഫൈനലിൽ മത്സരങ്ങൾ ഡിസംബർ 9 വെള്ളിയാഴ്ച ആരംഭിക്കും. ക്രൊയേഷ്യ-ബ്രസീൽ, ഫ്രാൻസ്- ഇംഗ്ലണ്ട്, അർജന്റീന- നെതർലൻഡ്, മൊറോക്കോ- മൊറോക്കോ- പോർച്ചുഗൽ എന്നിവയാണ് അവസാന എട്ടിൽ എത്തിയ ടീമുകൾ.

ഡിസംബർ 9നു രണ്ടു മത്സരങ്ങളാണുള്ളത്. അതിൽ ആദ്യ മത്സരത്തിൽ പ്രാദേശിക സമയം വൈകീട്ട് 6 മണിക്ക് ( ഇന്ത്യൻ സമയം 8:30 PM) എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ക്രൊയേഷ്യയെ ബ്രസീൽ നേരിടും. പ്രാദേശിക സമയം രാത്രി 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 12.30 AM)നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ അർജന്റീന നെതർലൻഡ്‌സിനെ ലുസൈൽ സ്റ്റേഡിയത്തിൽ നേരിടും.