News

പ്രകൃതി വിരുദ്ധ പീഢനം; റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

25 August 2022 , 9:02 PM

 

തിരുവല്ല: പത്താം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ എഴുപത്തിമൂന്നുകാരനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.ചാത്തങ്കരി അങ്കക്കുന്നിൽ വീട്ടിൽ ചാക്കോ എന്ന് വിളിക്കുന്ന വർക്കി ആണ് പിടിയിലായത്. ചാത്തങ്കരി സ്വദേശിയായ പതിനഞ്ചുകാരനാണ് പീഢനത്തിന് ഇരയായത്. കുട്ടി നാലാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ വർക്കി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനെ വിവരമറിയിച്ചു. ചൈൽഡ് ലൈന്റെ നിർദേശ പ്രകാരമാണ് പോലീസ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.