News

എടപ്പാളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

15 January 2023 , 4:40 PM

 

 

  എടപ്പാൾ: എടപ്പാളിൽ വൻ നിരോധിത പുകയില വേട്ടയുമായി എക്സൈസ്. രണ്ട് ലോറിയിലായി കടത്തിയ ഒന്നര കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44), വല്ലപ്പുഴ കാളപറമ്പില്‍ അലി (47 ), തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര്‍, കിഴക്കുംകര ഷമീര്‍ (38) എന്നിവരെ കസ്റ്റഡിയിലെടുത്തു.

 

ഹാൻസ്, കൂൾലിപ്പ്, ശംഭു ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. എക്സൈസ് ഉത്തരമേഖല കമ്മീഷണർ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്ന് എക്സൈസ് അറിയിച്ചു.

 

രണ്ടു ട്രക്കുകളിലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. എടപ്പാൾ വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ബിസ്ക്കറ്റ് ഗോഡൗണിന്റെ മറവിലായിരുന്നു വട്ടംകുളത്ത് പുകയില എത്തിച്ചത്.ഗോഡൗണ്‍ ഉടമ വെളിയംകോട് സ്വദേശി ഷൗക്കത്തിനെ പിടികൂടാനുണ്ട്.