Sports

ലോകകപ്പ് ആവേശത്തിന് തിരികൊളുത്തി തൃശൂരിൽ മാധ്യപ്രവർത്തകർ

08 November 2022 , 8:11 PM

 

പ്രസ് ക്ളബ് ഫുട്ബോൾ ടൂർണമെന്റിൽ ചാനൽ പ്രവർത്തകരുടെ എഫ്.സി മീഡിയ ജേതാക്കൾ

ഖത്തറിൽ നടക്കുവാൻ പോകുന്ന ലോകകപ്പ് ഫുഡ്‌ബോൾ മത്സരത്തിൻ്റെ ആവേശമുൾക്കൊണ്ട് തൃശ്ശൂർ പ്രസ്‌ക്ലബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാനൽ പ്രവർത്തകരുടെ ടീമായ എഫ്‌സി മീഡിയ ജേതാക്കളായി. മാതൃഭൂമി ടീമുമായി നടന്ന കലാശ പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന്  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 നാണ് എഫ്‌സി മീഡിയ കിരീടം ചൂടിയത്. ഗോള്‍ പോസ്റ്റിലേക്ക് പന്ത് പായിച്ച് കളക്ടര്‍ ഹരിത വി. കുമാറാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, കെ.യു.ഡബ്ല്യുജെ ജില്ലാസെക്രട്ടറി പോൾ മാത്യു, പ്രസിഡന്റ് ഒ. രാധിക, സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ബി. സതീഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.