News

പി പി സുജാതന്റെ മരണം കൊലപാതകം എന്ന് ആരോപണത്തിൽ ഉറച്ചു കുടുംബം

30 September 2023 , 11:01 AM

 

ഡൽഹി: ദ്വാരകയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പൊതുപ്രവര്‍ത്തകന്‍ തിരുവല്ല സ്വദേശി പി പി സുജാതന്റെ മരണം കൊലപാതകം എന്ന് ആരോപണത്തിൽ ഉറച്ചു കുടുംബം.മൃതദേഹം കണ്ടെത്തിയ പാർക്ക് ലഹരി സംഘങ്ങളുടെ താവളമാണെന്നും ഇവരാകാം ഇതിന് പിന്നിലൊന്നും ഭാര്യ പ്രീത പറഞ്ഞു.ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും സുജാതനില്ലെന്ന് സുഹൃത്തുകളും പ്രതിരിച്ചു.ഇന്നലെയാണ് ദ്വാരക കക്രോള മോഡിന് സമീപമുള്ള പാർക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ സുജാതനെ കണ്ടെത്തുന്നത്. വ്യഴാഴ്ച ഔദ്യോഗിക ആവശ്യങ്ങൾക്കായി ജയ്പൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സുജാതൻ ഡൽഹി ദ്വാരകയിലെ വസതിവിട്ട് ഇറങ്ങിയത്. എന്നാൽ ഇന്നലെ ദ്വാരകയിലെ കക്രോള മോഡിന് സമീപമുള്ള പാർക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ സുജാതനെ കണ്ടെത്തുകയായിരുന്നു.സുജാതന്റെ മരണം കൊലപാതകം എന്ന് ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം.മൃതദേഹം കണ്ടെത്തിയ പാർക്ക് ലഹരി സംഘങ്ങളുടെ താവളമാണെന്നും ഇവരാകാം ഇതിന് പിന്നിലൊന്നും ഭാര്യ പ്രീത പറഞ്ഞു.