education

ഐ.എച്ച്.ആര്‍.ഡികളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

09 June 2023 , 4:26 PM

 

ആലപ്പുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ്സ് ഡവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന്  അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org     എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000/രൂപ (എസ്.സി,എസ്.റ്റി 350/രൂപ) രജിസ്ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. കോളേജുകൾ:
അടൂര്‍ (04734 224076, 8547005045), ധനുവച്ചപുരം (04712234374, 9495877099), മാവേലിക്കര (04792304494, 04792341020, 8547005046), കാര്‍ത്തികപ്പള്ളി (0479 2485370, 2485852, 8547005018), പെരിശ്ശേരി (04792456499,8547005006) വിശദവിവരങ്ങള്‍ക്ക്  www.ihrd.ac.in.