education

പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

07 October 2022 , 9:05 PM

 

 

 തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക്‌ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ പത്ത്. വിവരങ്ങൾ പരിശോധിച്ച് വരുത്തേണ്ടുന്ന മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാത്തതുമായുള്ള അപേക്ഷകൾക്ക് അപേക്ഷാർത്ഥികൾ തന്നെയാകും ഉത്തരവാദി എന്നും ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കപ്പെടുന്നതായിരിക്കുമെന്നും എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2560363, 2560364.