News

ഭാര്യക്ക് നിരന്തര മർദനം;പൊന്നാനി ചാണറോഡ് സ്വദേശി അറസ്റ്റിൽ

25 August 2022 , 8:48 AM

 

മലപ്പുറം: വിവാഹശേഷം ഭാര്യയെ ക്രൂരമായി മർദിച്ചു വന്നയാൾ പിടിയിൽ. പൊന്നാനി ചാണറോഡ് സ്വദേശി കറുപ്പംവീട്ടിൽ റിഷാദിനെയാണ് (39) സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നിരന്തരമായി മർദ്ദിക്കുന്നുണ്ടെന്നും ഇസ്തിരിപ്പെട്ടി ഉപയോഗിച്ചടക്കം മർദ്ദിച്ചെന്നും ഭാര്യ പരാതി നൽകിയിരുന്നു. പൊന്നാനി വനിത എസ്. ഐ സിബി ടി.ദാസ്, എസ്.ഐ സുജിത്, അനിൽ എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.