News

മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ വാഹനാപകടത്തിൽ മരിച്ചു

17 July 2023 , 5:40 AM

 

ആലപ്പുഴ: മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ വാഹനാപകടത്തിൽ മരിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം എൻവയോൺമെന്റൽ എൻജിനീയർ ബി. ബിജുവാണ് വാഹനാപകടത്തിൽ മരിച്ചത്. കൊല്ലം സ്വദേശിയാണ്.

ദേശീയ പാതയിൽ മാരാരിക്കുളം കളിത്തട്ടിന് സമീപം ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.

ഇദ്ദേഹം സഞ്ചരിച്ച കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ഭാര്യ: പൊതുമരാമത്ത് വകുപ്പ് കുട്ടനാട് നിരത്തു ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഗൗരികാർത്തിക.

വിദ്യാർത്ഥിയായ ഭുവൻ ഏക മകനാണ്.