News

പത്താം ക്ലാസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ്; നടന്നത് അപകടമെന്ന് പ്രതി

12 September 2023 , 11:34 AM

 

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ പത്താം ക്ലാസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ്. കൊലപാതകമല്ല അപകടമാണ് സംഭവിച്ചതെന്ന് പ്രതി പ്രിയരഞ്ജൻ തെളിവെടുപ്പിന്റെ പൊലീസിനോട് പറഞ്ഞു. കുടുംബത്തെ അപമാനിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രിയരഞ്ജൻ്റെ ഭാര്യയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുവെന്ന് ആദിശേഖറിന്റെ കുടുംബത്തിൻ്റെ ആരോപണം. രാവിലെ 10.30 ഓടെയാണ് പ്രതി പ്രിയരഞ്ജനെ പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ആയിരുന്നു തെളിവെടുപ്പ്. മൂന്ന് മിനിറ്റ് സമയം കൊണ്ട് പ്രാഥമിക തെളിവെടുപ്പ് നടപടികൾ പൂർത്തീകരിച്ച് പ്രതിയുമായി മടങ്ങി. തെളിവെടുപ്പ് നാട്ടുകാർ അറിഞ്ഞിട്ടില്ലാത്തതിനാൽ പ്രതിക്കെതിരെ പ്രതിഷേധം ഉണ്ടായില്ല. ആക്സിലേറ്ററിൽ കാൽ അമർന്ന് പോയതെന്ന് തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് പറഞ്ഞു.