News

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇനിയും നീളും

26 August 2022 , 5:16 PM

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന അവസരമായ സപ്ലിമെന്ററി അലോട്‌മെന്റ് ഇനിയും നീളും. കുട്ടികള്‍ പൂര്‍ണമായും പ്രവേശനം നേടണമെങ്കില്‍ ഇനിയും ഒരു മാസം കൂടി വൈകും. സപ്ലിമെന്ററി അലോട്‌മെന്റ് നോട്ടിഫിക്കേഷന്‍ ഓഗസ്റ്റ് 31നാണ് പ്രസിദ്ധീകരിക്കുക. ഇന്നോ നാളെയോ വരും എന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും നോട്ടിഫിക്കേഷനായി ഇനിയും 5 ദിവസംകാത്തിരിക്കണം. 31ന് നോട്ടിഫിക്കേഷനും വേക്കന്‍സിയും പ്രസിദ്ധീകരിച്ച ശേഷം അതനുസരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ പുതുക്കി നല്‍കണം. ഇതിനു ശേഷം വിശദപരിശോധനകള്‍ കഴിഞ്ഞാണ് അലോട്‌മെന്റ് പ്രസിദ്ധീകരിക്കുക. അതിനു ഒരു മാസത്തോളം എടുക്കുമെന്ന സൂചനയുണ്ട്. സെപ്റ്റംബര്‍ 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. നിലവില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രവേശനം ലഭിക്കാതെ പുറത്ത് നില്‍ക്കുകയാണ്.