education

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന്

06 September 2022 , 12:35 PM

 

തിരുവനന്തപുരം: പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന് വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഓണാവധിക്കു ശേഷം 12,13 തീയതികളിലായി സ്കൂളിൽ ചേരാം. സപ്ലിമെന്ററി അലോട്ട്‌മെന്റ് രണ്ടെണ്ണമേ ഉണ്ടാകൂ. തുടർന്ന്, നിലവിൽ മെറിറ്റിൽ ചേർന്നവർക്ക്‌ സ്കൂളും വിഷയവും മാറാൻ അവസരം നൽകും. സീറ്റൊഴിവുള്ള സ്കൂളിലും വിഷയത്തിലും മാത്രമാണ് മാറ്റമനുവദിക്കുന്നത്. 72,666 അപേക്ഷകളാണ് സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കാനായി ലഭിച്ചിരിക്കുന്നത്. മെറിറ്റിൽ ഒഴിവുള്ളത് 50,816 സീറ്റാണ്.