education

പ്ലസ്​ വൺ സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​ വിജ്ഞാപനം 31ന്

27 August 2022 , 10:30 PM

 

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശന സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള വിജ്ഞാപനം ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്ട്മെന്‍റിനുശേഷം ബാക്കിയുള്ള സീറ്റുകളിലേക്കാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നടത്തുക. മൂന്നാംഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത 32,469 പേരുണ്ട്. ഈ സീറ്റുകളും മൂന്നാം അലോട്ട്മെന്‍റിൽ ഒഴിവുണ്ടായിരുന്ന 1153 സീറ്റുകളും ചേർത്തായിരിക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റ്.

 

31 വരെ മെറിറ്റ് സീറ്റിൽനിന്ന് കമ്യൂണിറ്റി ക്വോട്ട, മാനേജ്മെന്‍റ് ക്വോട്ട സീറ്റുകളിലേക്ക് മാറുന്നതുവഴിയുണ്ടാകുന്ന സീറ്റുകളും സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പരിഗണിക്കും.