News

പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം: മഫ്തിയിലെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി

20 October 2022 , 1:57 PM

 



പോലീസ് ഡ്രൈവര്‍ക്കെതിരെയും സി.പി.ഒയ്‌ക്കെതിരെയും നടപടി.


മലപ്പുറം: സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ മഫ്തിയിലെത്തിയ പോലീസുകാര്‍ നിരപരാധിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു. മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി. എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ ഖാദറിനെ മലപ്പുറം ക്യാമ്പ് ഓഫീസിലേക്ക് മാറ്റും. ഇയാള്‍ക്കൊപ്പം കുട്ടിയെ മര്‍ദിച്ച കോഴിക്കോട് മാവൂരില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ അസീസ് എന്ന പൊലീസുകാരനെതിരെയും കേസെടുത്തു. ഇരുവരുടെയും ഭാഗത്ത് വീഴ്ച ഉണ്ടായെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കുഴിമണ്ണ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് അന്‍ഷിദിനെയാണ് മഫ്തിയില്‍ വന്ന പൊലീസുകാര്‍ കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദ്ദനമേറ്റത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് നാട്ടുകാരായ പൊലീസുകാര്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെയാണ് മര്‍ദ്ദിച്ചത്. സംഘര്‍ഷവുമായി യാതൊരു ബന്ധവും വിദ്യാര്‍ഥിക്ക് ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥിയെ പൊലീസ് നാഭിക്ക് ഉള്‍പ്പെടെ ചവിട്ടുന്ന ദൃശ്യങ്ങള്‍ നേരത്തെ  പുറത്ത് വന്നിരുന്നു. ഹൃദയ ശാസ്ത്രക്രിയ കഴിഞ്ഞ ആളാണ് മുഹമ്മദ് അന്‍ഷിദ്. സംഭവത്തിന് ശേഷം എടവണ്ണ പൊലീസ് സ്റ്റേഷനില്‍ നിന്നും ഒത്തു തീര്‍പ്പിന് വിളിച്ചെന്നും കുട്ടിയുടെ പിതാവ് പറയുന്നു. പൊലീസ് മൊഴിയെടുക്കാന്‍ വൈകിയെന്നും ആക്ഷേപമുണ്ട്.
സംഭവം നടന്ന ദിവസം കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ ഇതുമായി ഒരു ബന്ധവുമില്ലാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് ക്രൂര മര്‍ദനമേറ്റത്. മര്‍ദനമേറ്റ വിദ്യാര്‍ത്ഥിക്ക് നേരത്തെ ഹൃദയ ശസ്ത്രക്രിയ നടന്നിരുന്നു. മര്‍ദ്ദിച്ചവരില്‍ എടവണ്ണ സ്റ്റേഷനിലെ പൊലീസുകാരനും ഉണ്ടെന്ന് പിതാവ് ബി അയൂബ് പറയുന്നു. സംഭവത്തില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തെങ്കിലും മൊഴിയെടുക്കാന്‍ വൈകി എന്നും കുടുംബം പറയുന്നു.