News

കാൽനട യാത്രക്കാരൻ ബസിടിച്ച് മരിച്ചു

22 September 2022 , 12:30 PM

 

 

പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രനാണ് മരിച്ചത്. ഇന്ന് രാവിലെ പത്തനംതിട്ട ആനന്ദപ്പള്ളി ജംഗ്ഷനിലാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.