News

എരുമപ്പെട്ടിയിൽ ഓട്ടോറിക്ഷയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

29 September 2022 , 8:27 AM

 

തൃശൂർ:  എരുമപ്പെട്ടിയിൽ ഓട്ടോറിക്ഷയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. സി. പി. എം കടങ്ങോട് ലോക്കൽ കമ്മറ്റിയംഗം മില്ല് സ്വദേശി ചീരാത്ത് മോഹനൻ (57) ആണ് മരിച്ചത്. കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്.റോഡിലൂടെ നടക്കുകയായിരുന്ന മോഹനൻ്റെ പുറകിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മോഹനനെ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കടങ്ങോട് പഞ്ചായത്ത് മുൻ മെമ്പർ കാഞ്ചനയുടെ ഭർത്താവാണ്.