News

പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് അപമാനമെന്ന് പിസി ജോർജ്

16 February 2023 , 1:21 PM

 

കോട്ടയം : പിണറായി  വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് നാടിന് അപമാനമെന്ന്  പി.സി ജോർജ്ജ് . മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ പിണറായി വിജയനും ഇ ഡി യുടെ കസ്റ്റഡിയിലാകാൻ സാദ്ധൃതയുണ്ടെന്നും ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടരുന്നത് കേരളത്തിന്  അപമാനമാണെന്നും പി സി ജോർജ്ജ് പറഞ്ഞു. കേരളത്തിലെ ഓരോ പൗരനേയും ഒന്നര ലക്ഷം രൂപ കടക്കെണിയിലാക്കിയ പിണറായി വിജയൻ, ഭരണത്തെ ആഘോഷമാക്കുകയാണെന്നും  പി.സി ആരോപിച്ചു.