News

ഗ്രേഡ് എസ്.ഐ ക്വാർട്ടേഴ്സ് മുറിയിൽ രക്തം വാർന്ന നിലയിൽ

25 August 2022 , 4:44 PM

 

തൃശൂർ: ഗുരുവായൂർ തൈക്കാട് മില്ലുംപടിയിൽ ഗ്രേഡ് എസ്.ഐയെ ക്വാർട്ടേഴ്സ് മുറിയിൽ രക്തം വാർന്ന കിടക്കുന്ന നിലയിൽ കണ്ടെത്തി. പാവറട്ടി ഗ്രേഡ് എസ്.ഐ ആയിരുന്ന നെയ്യാറ്റിൻകര സ്വദേശി സജീവനെയാണ് താമസസ്ഥലത്ത് രക്തം വാർന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ ഭക്ഷണം നൽകാൻ മുറിയിലെത്തിയ ആളാണ് സംഭവം ആദ്യം കണ്ടത്. ഉടൻതന്നെ വിവരമറിച്ചതോടെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി സജീവനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  നെറ്റിയിലാണ് മുറിവേറ്റിട്ടുള്ളത്. രണ്ടുമാസം മുമ്പ് പാവറട്ടി പോലീസ് സ്റ്റേഷനിൽ നിന്നും മലപ്പുറം ജില്ലയിലെ സ്റ്റേഷനിലേക്ക് സ്ഥലം മാറി പോയ സജീവൻ തൈക്കാട് മില്ലുംപടിയിലെ സത്യ ക്വാർട്ടേഴ്സിൽ തനിച്ചായിരുന്നു താമസം.