News

പട്ടാമ്പിയിൽ എസ്.ഐയെ വധിക്കാൻ ശ്രമിച്ചത് സ്ഥിരം കുറ്റവാളി

27 August 2022 , 9:45 AM

 

പട്ടാമ്പി :പട്ടാമ്പി എസ്ഐ സുഭാഷിന് നേരെയുണ്ടായ വധശ്രമ കേസിലെ പ്രതി സ്ഥിരം കുറ്റവാളി.നിരവധി കേസുകളിൽ പ്രതിയായ കള്ളാടിപ്പറ്റ സ്വദേശി മുജീബിനെയാണ് പട്ടാമ്പി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എസ്ഐയുടെ നേതൃത്വത്തിൽ റെയിഡിന് പോകുംവഴി ഷെഡ്ഡിൽ ഇരിക്കുന്നത് കണ്ട മുജീബിനോട് വിവരം തിരക്കുന്നതിനിടെ പിറകിൽ ഒളിപ്പിച്ച വാളെടുത്ത് ഇയാൾ എസ്ഐക്ക് നേരെ വീശുകയായിരുന്നു.ഇന്നലെയായിരുന്നു സംഭവം ഉണ്ടായത്.വൈകിട്ടോടെ പ്രതിയെ പിടികൂടിപട്ടാമ്പി സി ഐ പ്രശാന്ത് ഡിവൈ.എസ്.പി ഓഫീസ് സ്പെഷ്യൽ സ്ക്വാഡിലെറഷീദ് അലി അബ്ദുറഷീദ്, ജോളി,ബിനീഷ്,നിഷാദ്, ഷെമീർഎന്നിരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ സാഹസികമായി പിടികൂടിയത്.