News

മലയാലപ്പുഴയിൽ ദുർമന്ത്രവാദം; 'വാസന്തി അമ്മ പോലീസ് കസ്റ്റഡിയിൽ

13 October 2022 , 10:47 AM

 

 

പത്തനംതിട്ട:നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം.  മലയാലപ്പുഴ മൂന്നാം വാർഡിൽ ദുർമന്ത്രവാദം നടത്തിയ വാസന്തിയമ്മ എന്നറിയപ്പെടുന്ന ശോഭനയെ പോലീസ് പിടികൂടി. പ്രദേശത്ത് ഇവർക്കെതിരെ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. ഇവർ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്നതിനിടയിൻ കുട്ടി ബോധരഹിതനായി വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ നടപടി  പൊലീസ് സ്വീകരിക്കാത്തതിനെ തുടർന്നാണ് നാട്ടുകാരും യുവജന സംഘടനകളും വീട് ഉപരോധിച്ചത്. 

 

ഇന്ന് രാവിലെ നാട്ടുകാർ മന്ത്രവാദിനിയുടെ വീട് ഉപരോധിച്ചു. ഈ കേന്ദ്രത്തിൽ വർഷങ്ങളായി കുട്ടികളെ ഉപയോഗിച്ച് പൂജ ചെയ്യുന്നു എന്ന് ആക്ഷേപമുണ്ട്

ഇവരെ എതിര്‍ക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുന്‍പില്‍ പൂവ് ഇടുകയും ചെയ്യുകയാണ്. കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ പറഞ്ഞു. 

മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടകളെ ഉപയോഗിക്കുകായും ചെയ്യുന്നു.

സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തിന് വരുമ്പോള്‍ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 

നാട്ടുകാര്‍ക്ക് ഭീഷണിയായി ഒരു മന്ത്രവാദകേന്ദ്രം പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെ നിയമപരായി നീങ്ങാന്‍ ഇവിടെ പൊലീസിന് കഴിയുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ നാട്ടുകാർ സംഘടിച്ച് രംഗത്ത് എത്തിയത്.

വൻ പ്രതിഷേധത്തെ തുടർന്ന് പോലീസ് വാസന്തി അമ്മയെയും ഇവരുടെ മൂന്നാം ഭർത്താവ് എന്ന് പറയപ്പെടുന്ന ഉണ്ണികൃഷ്ണനെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.

 ഇവരുടെ വീട്ടിനടുത്തുള്ള രണ്ട് പേരെ കാണാതായ സംഭവത്തിൽ നാട്ടുകാർ ദുരൂഹത ഉന്നയിക്കുന്നുണ്ട്.