News

കെ എസ് ആർ ടി സിയിലെ ഏക വനിതാ ഡ്രൈവർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

28 January 2023 , 10:07 AM

 

തൃശൂർ: കെ എസ് ആർ ടി സിയിലെ ഏക വനിതാ ഡ്രൈവർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം.

തൃശ്ശൂർ ചാലക്കുടി സൗത്ത് മേൽപ്പാലത്തിന് സമീപമാണ് സംഭവം.

പ്രതിയായ ആലപ്പുഴ കൈനകരി രഞ്ജിത്ത് എന്ന  യുവാവിനെ യാത്രക്കാരും ജീവനക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. 

കോതമംഗലം കോട്ടപ്പാടി സ്വദേശിനിയായ ഡ്രൈവറെയും കണ്ടക്ടർ പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി സത്യനാരായണനെയുമാണ്  യുവാവ് മർദിച്ചത്.

പ്രതിയായ  രഞ്ചിത്തിനോട്  ടിക്കറ്റിന് പണം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു കണ്ടക്ടർ സത്യനാരായണന്  മർദനമേറ്റത്.

കണ്ടക്ടറുടെ തല കമ്പിയിൽ ഇടിക്കുകയും സീറ്റിനിടയിലേക്ക് കുനിച്ച് നിർത്തി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

ഇത് കണ്ട് തടയാൻ ശ്രമിച്ച ഡ്രൈവറുടെ മുഖത്ത് ഇടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ഷർട്ട് വലിച്ച് കീറുകയുമായുമായിരുന്നു.

ഇവരുടെ തലയിലും കയ്യിലും  മർദ്ദനമേറ്റു.

സംഭവ സമയത്ത് ബസിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ചേർന്ന് യുവാവിനെ പിടിച്ചുനിർത്തി.

തുടർന്ന് ഡ്രൈവർ തന്നെ ബസ് ഡിപ്പോയിലേക്ക് എത്തിച്ചു.

പിന്നീട് പോലീസ് എത്തി യുവാവിനെ അറ്റസ്റ്റ് ചെയ്തു.

പരിക്കേറ്റ ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

പോലീസ്  സ്റ്റേഷനിലും പ്രകോപിതനായിരുന്ന പ്രതി  സ്റ്റേഷനകത്ത് മൂത്രവിസർജനം നടത്തിയാതായും പറയുന്നു.