News

അക്കാദമിക മികവില്‍ മിടുമിടുക്കി..... പോലീസിനെ വട്ടംചുറ്റിക്കുന്നതിലും കേമി...... ഷാരോണ്‍ വധക്കേസ് ചിത്രം മാറി മറിയുമോ?

01 November 2022 , 2:27 PM

 

തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി ഗ്രീഷ്മയുടെ വീട്ടുവളപ്പില്‍ വെച്ച് കണ്ടെത്തിയതോടെ ഷാരോണ്‍ വധക്കേസ് ചിത്രം മാറി മറിയുമോ? ഇന്നലെ തെളിവെടുപ്പിനിടെ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ ആണ് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ച് കൊടുത്തത്. കുപ്പി രാസപരിശോധനയ്ക്ക് ഉടന്‍ അയക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഷാരോണ്‍ വധത്തില്‍ തെളിവുനശിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് പെണ്‍ സുഹൃത്ത് ഗ്രീഷ്മയുടെ മാതാവിനേയും അമ്മാവനേയും അറസ്റ്റ് ചെയ്ത് പോലീസ്. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കിയതാണ് ഇരുവരേയും കുടുക്കിയത്. ഷാരോണിന് നല്‍കാനുള്ള കഷായത്തില്‍ കളനാശിനി കലക്കാന്‍ ഗ്രീഷ്മയെ സിന്ധു സഹായിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. തുടക്കത്തില്‍ കൊലപാതകത്തിന് പിന്നില്‍ ഗ്രീഷ്മ മാത്രമാണ് കൊലയ്ക്ക് പിന്നില്‍ എന്നായിരുന്നു പോലീസ് കരുതിയിരുന്നത്. ആരും സഹായിച്ചില്ലെന്ന് ഗ്രീഷ്മയും മൊഴി നല്‍കിയിരുന്നു. അവസാനമായി ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ പോയ ദിവസം ഗ്രീഷ്മയുടെ അമ്മ സിന്ധു വീട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആരുമില്ലാത്ത നേരത്താണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചതെന്ന് പോലീസ് കണക്ക് കൂട്ടി. എന്നാല്‍ സിന്ധു അധിക ദൂരം പോയിരുന്നില്ലെന്ന് മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പോലീസിന് വ്യക്തമായി. ഷാരോണിന് നല്‍കിയ വിഷക്കുപ്പി കഴുകി വൃത്തിയാക്കിയ ശേഷം പറമ്പിലേക്ക് എറിഞ്ഞുവെന്നായിരുന്നു ഗ്രീഷ്മ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ കുപ്പി അമ്മാവന്‍ നിര്‍മല്‍ ആണ് എടുത്ത് മാറ്റിയതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് അല്‍പം മുന്‍പ് അമ്മാവന്‍ വിഷക്കുപ്പി പോലീസിന് കാണിച്ച് കൊടുത്തത്. അതേസമയം അന്വേഷണത്തെ വഴി തെറ്റിക്കാന്‍ ഗ്രീഷ്മ തുടക്കം മുതല്‍ തന്നെ കൃത്യതയോടെയാണ് നീങ്ങിയതെന്നും പോലീസ് പറയുന്നു. ആദ്യ ഘട്ട ചോദ്യം ചെയ്യലിലെല്ലാം ഷാരോണിനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചയാളാണ് താന്‍ എന്ന നിലയ്ക്കുള്ള ഉത്തരങ്ങളും വൈകാരിക പ്രകടനങ്ങളുമായിരുന്നു ഗ്രീഷ്മ നടത്തിയിരുന്നു. സംശയം തോന്നാതിരിക്കാന്‍ ഗൂഗിളില്‍ തിരഞ്ഞെതായും പോലീസ് പറയുന്നു. സ്വയം പഠിക്കുക മാത്രമല്ല പോലീസ് ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയേയും അമ്മാവനേയും ഗ്രീഷ്മ പഠിപ്പിച്ച് വെച്ചിട്ടുണ്ട്. ഗ്രീഷ്മയുടെ ആസൂത്രണവും അക്കാദിമ മികവുമെല്ലാം പോലീസിനേയും ഞെട്ടിച്ചിട്ടുണ്ട്. പഠിക്കാന്‍ മിടുക്കിയായ കലയില്‍ താത്പര്യമുള്ള ഗ്രീഷ്മയെ കുറിച്ച് നാട്ടുകാര്‍ക്കെല്ലാം നല്ലത് മാത്രമാണ് പറയാനുള്ളത്. ബി എ ഇംഗ്ലീഷില്‍ റാങ്കുകാരിയായ ഗ്രീഷ്മ നൃത്തരംഗത്തും ഏറെ സജീവമായിരുന്നു. കോളേജിലും യൂനിവേഴ്‌സിറ്റി തല മത്സരങ്ങളിലുമെല്ലാം പങ്കെടുക്കാറുണ്ട്. നാട്ടിലെ ക്ലബ്ബുകളില്‍ എല്ലാം സജീവമായി തന്നെ പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നത്രേ. അക്കാദമികമായി വളരെ മികവില്‍ നില്‍ക്കുന്ന ഗ്രീഷ്മയുടെ ഈ പ്രവൃത്തി നാട്ടുകാരില്‍ ദേഷ്യം പിടിപ്പിക്കുകയാണ്. ഇതിന്‍െ്‌റ ഭാഗമായി ഇന്നലെ ഗ്രീഷ്മയുടെ വീടിന്‍െ്‌റ ചില്ലുകള്‍ നാട്ടുകാര്‍ തകര്‍ത്തിരുന്നു. ഇന്നും തെളിവെടുപ്പിനായി ഗ്രീഷ്മയെ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ പോലീസ് സന്നാഹമാണ് പ്രദേശത്ത് കൂടിയിരിക്കുന്നത്. പാറശാല ഷാരോണ്‍ കൊലക്കേസില്‍ ഇനിയും ചിത്രം മാറാനും കൂടുതല്‍ പ്രതികളും വരാന്‍ സാധ്യതയുണ്ട്. അതിനായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.