Sports

പറങ്കി പടയോട്ടം; പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

29 November 2022 , 2:31 AM

 

ദോഹ: ഉറൂഗ്വയെ രണ്ടു ഗോളിന് തോൽപ്പിച്ച് പോർച്ചുഗൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ആവേശം നിറഞ്ഞ മത്സരത്തിൻ്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ആണ് രണ്ടു ഗോളും നേടിയത്. നിരവധി അവസരങ്ങൾ കിട്ടിയിട്ടും ഒന്നുപോലും ഗോൾ ആക്കാൻ കവാനി, സുവാരസ്, വൽവർദേ, ഡാർവിൻ നൂനസ് അടങ്ങുന്ന ഉറൂഗ്വൻ സംഘത്തിന് സാധിച്ചില്ല. തോൽവിയോടെ ഉറൂഗ്വയുടെ നില കൂടുതൽ പരുങ്ങലിലായി.