News

പ​റ​മ്പി​ക്കു​ളം ഡാ​മി​ല്‍ ഷ​ട്ട​ര്‍ ത​ക​രാ​ര്‍

21 September 2022 , 7:29 AM

 

പാലക്കാട്: പ​റ​മ്പി​ക്കു​ളം ഡാ​മി​ല്‍ ഷ​ട്ട​ര്‍ ത​ക​രാ​ര്‍. മൂ​ന്ന് ഷ​ട്ട​റു​ക​ളി​ൽ ഒ​രെ​ണ്ണ​ത്തി​നാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്.  മൂന്നു ഷട്ടറുകളും 10 സെന്‍റീമീറ്റർ തുറന്നുവച്ചിരുന്നു. ഇതിൽ മധ്യഭാഗത്തെ ഷട്ടർ കൂടുതൽ ഉയരുകയായിരുന്നു.ഇ​തേ​തു​ട​ർ​ന്ന് പെ​രി​ങ്ങ​ല്‍​കൂ​ത്ത് ഡാ​മി​ലേ​ക്ക് 20,000 ക്യൂ​സെ​ക്‌​സ് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്.  ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​ങ്ങ​ല്‍​കു​ത്ത് ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. അ​തേ​സ​മ​യം, ചാ​ല​ക്കു​ടി പു​ഴ​യോ​ര​ത്ത് ജാ​ഗ്ര​ത പു​റ​പ്പെ​ടു​വി​ച്ചു. പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് 4.5 മീ​റ്റ​ർ വ​രെ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. മീ​ന്‍ പി​ടി​ക്കാ​നോ കു​ളി​ക്കാ​നോ ആ​ളു​ക​ൾ പു​ഴ​യി​ല്‍ ഇ​റ​ങ്ങ​രു​തെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.