News

ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു; 30 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

21 October 2022 , 7:12 PM

 

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍്‌റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. ഇന്നലെയാണ് ബേക്കൂര്‍ സ്‌കൂളില്‍ ശാസ്ത്രമേള തുടങ്ങിയത്.