Sports

പല്ലന ജലോത്സവത്തിൽ ആനാരി ജേതാവ്

14 September 2022 , 6:17 PM

 

ആലപ്പുഴ: പല്ലനയാറ്റിൽ നടന്ന കുമാരനാശാൻ സ്മാരക ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ ആനാരി പുത്തൻ ചുണ്ടൻ ജേതാവ്. ആയാപറമ്പ് വലിയ ദിവാൻജി രണ്ടും ചെറുതന മൂന്നും സ്ഥാനങ്ങൾ നേടി.  എൻ.സി.ഡി.സി. കുമരകമാണ് ആനാരിയിൽ തുഴഞ്ഞത്. കൈനകരി യു.ബി.സിയുടെ വലിയ ദിവാൻജിയുമായി ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്.