News

പാലക്കാട്ട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

05 October 2022 , 10:38 PM

 

പാലക്കാട് : പാലക്കാട്ട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു.  കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് കൊല്ലപ്പെട്ടത്. ഇന്നു രാത്രി 8 മണിയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ഹക്കീമും സുഹൃത്ത് റിഷാദും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.തുടര്‍ന്ന് ഹക്കീമിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം റിഷാദ് ഒളിവില്‍ പോയി.  സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.