News

പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി

08 November 2022 , 3:30 PM

 

പാലക്കാട്: പ്രസിദ്ധമായ പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി. 14, 15, 16 തീയതികളിലാണ് രഥോത്സവം. പളയവും കോവിഡും കാരണം മൂന്നു വര്‍ഷം പരിമിതപ്പെടുത്തിയ രഥോത്സവം ഇത്തവണ വര്‍ണ്ണാഭമായാണ് ആഘോഷിക്കുന്നത്.
പത്തു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഉത്സവാഘോഷം. വിശാലാക്ഷീസമേത വിശ്വനാഥക്ഷേത്രത്തില്‍ ഇന്ന് രാവിലെ 10.30ന് ശേഷമാണ് കൊടിയേറിയത്. ചന്ദ്രഗഹണമായതിനാല്‍, നടയടച്ചാല്‍ പിന്നീട് വൈകിട്ട് ഏഴിനാവും നട തുറക്കുക.
പഴയ കല്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രത്തിലും മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും രാവിലെ 10.30നും 11.00നും ഇടയില്‍ കൊടിയേറ്റ് നടന്നു. ചാത്തപ്പുരം പ്രസന്നഗണപതി ക്ഷേത്രത്തില്‍ രാവിലെ 9.30നും 10.30നും ഇടയിലായിരുന്നു കൊടിയേറ്റം.