News

പടയപ്പ വീണ്ടും കലിച്ചു: കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസ് കുത്തിപ്പൊട്ടിച്ചു

07 March 2023 , 3:17 PM

 

ഇടുക്കി: മൂന്നാറില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസ് ആക്രമിച്ച് ഒറ്റയാന്‍ പടയപ്പ. മൂന്നാറില്‍ നിന്ന് തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയിലേക്ക് പോവുകയായിരുന്ന RPC 917 ഫാസ്റ്റ് പാസഞ്ചര്‍ ബസിനു നേരെ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ആക്രമണമുണ്ടായത്.
നയമക്കാട് എസ്റ്റേറ്റ് പരിസരത്തു വച്ചാണ് സംഭവം ഉണ്ടായത്. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് ആന കുത്തിപ്പൊട്ടിച്ചു. ഇതോടെ യാത്രക്കാരും ജീവനക്കാരും ഇതോടെ പരിഭ്രാന്തരായി. എന്നാല്‍ ഗ്ലാസ് തകര്‍ത്ത ശേഷം ആന പിന്തിരിഞ്ഞു പോയതോടെയാണ് ആശ്വാസമായത്. ചില്ല് തകര്‍ന്നതിനാല്‍  യാത്ര തുടരാന്‍ കഴിയാതെ ഇന്നത്തെ  സര്‍വീസ് ഉപേക്ഷിച്ചു.
രണ്ടു ദിവസങ്ങള്‍ക്ക് മുമ്പും നയമക്കാട് എസ്റ്റേറ്റ് പരിസരത്തുവച്ച് തമ്പടിച്ചിരുന്ന പടയപ്പ കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചിരുന്നു. ആക്രമണത്തിന്‍െ്‌റ ദൃശ്യം പ്രചരിക്കുന്നുണ്ട്.