Entertainment

ഒടിടി റിലീസ്; കുമാരി എത്തി മോൺസ്റ്റർ 25ന്

18 November 2022 , 6:42 PM

 

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ കുമാരി ഓ ടി ടി പ്ലാറ്റ്ഫോമിൽ എത്തി. മോൺസ്റ്റർ 25ന് എത്തും. ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുമാരി  വ്യാഴാഴ്ചയാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്. ഒക്ടോബര്‍ 28ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഷൈന്‍ ടോം ചാക്കോ,സ്വാസിക എന്നിവരാണ് മറ്റു താരങ്ങള്‍. പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ രണം എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ നിര്‍മല്‍ സഹദേവിന്‍റെ സിനിമയാണ് കുമാരി. മിത്തോളജിക്കല്‍ ഹൊറര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൃഥ്വിരാജ്, പ്രൊഡക്ഷന്‍സാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്‍റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം നിർവഹിച്ചിരിക്കുന്നത്.

പുലിമുരുകനു ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിച്ച മോണ്‍സ്റ്റര്‍ നവംബര്‍ 25 മുതല്‍ പ്രേക്ഷകര്‍ക്ക് ഒടിടിയിലൂടെ കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഹണി റോസ്, സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്‍റണി, കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്‍, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.