News

സർവ്വകലാശാലകളുടെ ചാൻസലറെ മാറ്റാൻ ഓഡിനൻസ് വരുന്നു

09 November 2022 , 11:17 AM

 

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലറെ മാറ്റാൻ ഓഡിനൻസ് വരുന്നു. ഇന്നു ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്നാൽ ഓർഡിനൻസ് നടപ്പിലാക്കാൻ ഗവർണർ ഒപ്പിടണമെന്ന പ്രതിസന്ധിയുണ്ട്. ഗവർണർക്കു പകരം വിദ്യാഭ്യാസ വിദഗ്ധന്മാരെ ചാൻസലർമാരാക്കണമെന്ന നിർദ്ദേശമാണ് ഓർഡിനൻസിലുള്ളത്.ഓരോ സർവ്വകലാശാലകളിലും പ്രത്യേകം ചാൻസലർമാരുണ്ടാകണമെന്ന നിർദ്ദേശവും ഓർഡിൻസിലുണ്ട്.