News

ഓപ്പറേഷന്‍ താമര അന്വേഷണ സംഘം കൊച്ചിയിൽ

14 November 2022 , 12:13 PM

 

തുഷാർ വെള്ളാപ്പള്ളി ആരോപണം നേരിടുന്ന കേസിൽ കൊച്ചിയിൽഅന്വേഷണ സംഘം റെയ്ഡ് നടത്തും.

കൊച്ചി: തെലങ്കാനയിൽ ടി. ആർ. എസ്. എം. എൽ. എ. മാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന കേസിൽതെലങ്കാന പോലീസ് അന്വേഷണ സംഘം കൊച്ചിയിലെത്തി‍. കേസിൽ നേരത്തേ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്തായ വ്യക്തി കൊച്ചിയിൽ ഒളിവിലാണെന്ന വിവരത്തെ തുടർന്നാണ് തെലങ്കാന പോലീസ് കൊച്ചിയിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഏലൂർ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇതോടെ  കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസന്വഷണവുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ നൽഗോണ്ട SP രമാരാജേശ്വരി നേരിട്ട്. കൊച്ചിയിലെത്തിയാണ് അന്വഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. കൊച്ചി പോലീസിൻ്റെ സഹായത്തോടെയാണ് കേരളത്തിൽ അന്വഷണം പുരോഗമിക്കുന്നത്‍. ടി. ആർ. എസ്. എം. എൽ. എ. മാരെ പണം നൽകി പ്രലോഭിപ്പിച്ച് ബിജെപിയിലേക്ക് കൂറുമാറ്റി കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ ചില തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. തുഷാർവെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അന്വേഷണവും ഇന്നു നടക്കും. ഇതുവരെ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പത്തിടങ്ങളിലാണ് അന്വേഷണസംഘം റെയ്‌ഡ്‌ നടത്തിയത്.