News

ഉമ്മൻചാണ്ടി ഇനി ഓർമ്മകളിൽ ജീവിക്കും

21 July 2023 , 12:12 AM

 

 

പുതുപ്പള്ളി:  ജനനേതാവ് ഉമ്മൻ ചാണ്ടി ഇനി  ഓർമ്മകളിൽ ജീവിക്കും. വികാരഭരിതമായ മണിക്കൂറുകൾക്കൊടുവിൽ പുതുപ്പള്ളി വലിയപള്ളിയിലെ കല്ലറയിൽ  അദ്ദേഹത്തെ അന്ത്യവിശ്രമത്തിനായി അടക്കം ചെയ്തു. 

      പതിനായിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി, വൈദികപ്രമുഖൻമാരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന സംസ്കാരശുശ്രൂഷയോടെ ഉമ്മൻ ചാണ്ടി മടങ്ങി. 

       പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കന്മാരും സാധാരണക്കാരും ഉൾപ്പെടെ ജനസഹസ്രങ്ങൾ ഉമ്മൻ ചാണ്ടിക്ക് വിടനൽകി.

       രാത്രി പന്ത്രണ്ടോടെയാണ് അദ്ദേഹത്തിൻ്റെ ഭൗതികശരീരം അടക്കം ചെയ്ത പേടകം കല്ലറയിലേയ്ക്ക് ഇറക്കി, സംസ്കാര ശുശ്രൂഷകൾ പൂർത്തിയാക്കിയത്. അടക്കത്തിന് തൊട്ടുമുമ്പ് പുത്രൻ ചാണ്ടി ഉമ്മൻ എല്ലാവരോടും നന്ദി പറഞ്ഞു.