News

ഉമ്മൻചാണ്ടിയുടെ പൊതുദർശനം; ഇന്ന് തിരുവനന്തപുരത്ത്, നാളെ കോട്ടയത്ത്, സംസ്കാരം വ്യാഴാഴ്ച

18 July 2023 , 7:11 AM

 

ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്റിന്റെ അനുമതി പ്രകാരം

തിരുവനന്തപുരം : ഇന്ന് പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് ഇന്ന് 2 മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും.ഹെലികോപ്റ്റർ ആയിരിക്കും മൃതദേഹം എത്തിക്കുക.

 

തുടർന്ന് കെപിസിസിയിലും ദർബാർ ഹാളിലും പൊതു ദർശനത്തിന് വയ്ക്കും. ശേഷം തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ എത്തിക്കും.

.നാളെ രാവിലെ 7 ന് തിരുവനന്തപുരത്തു നിന്ന്കോട്ടയത്തേക്ക് വിലാപയാത്ര.. തിരുനക്കര മൈതാനിയിൽ പൊതു ദർശനം. പിന്നീട് പുതുപ്പള്ളിയിലേക്ക് കൊണ്ടു പോകും.

 സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പുതുപ്പള്ളി സെന്റ ജോർജ് പള്ളിയിൽ നടക്കും.

മൃതദേഹം കൊണ്ടുവരുന്നതും, സംസ്കാര സമയം സംബന്ധിച്ചുമുള്ള തീരുമാനങ്ങൾ കേന്ദ്ര നേതാക്കളോട് ആലോചിച്ച ശേഷമാവും അന്തിമ തീരുമാനത്തിലെത്തുക.