News

ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ; വൈറൽ ന്യൂമോണിയയെന്ന് ചാണ്ടി ഉമ്മൻ

05 May 2023 , 3:08 PM

 

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ ന്യുമോണിയയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ ചാണ്ടി ഉമ്മൻ ഫേസ് ബുക്കിലൂടെ അറിയിച്ചു. സന്ദർശകരെ അനുവദിക്കുന്നതല്ലെന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ ഫേസ് ബുക്കിലൂടെ വ്യക്തമാക്കി.