News

ബസും പിക്കപ്പും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

30 January 2023 , 11:31 AM

 

 

കാസർഗോഡ്:  അമ്പലത്തറയിൽബസും പിക്കപ്പും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.

പിക്കപ്പ് ഡ്രൈവര്‍ ചെറുവനത്തടി സ്വദേശി പി.കെ.യൂസഫ് (33) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന കൊണ്ടോടി സ്വദേശി സിയാദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ്.

 കാഞ്ഞങ്ങാട്ടേയ്ക്ക് വരികയായിരുന്ന ശ്രിയ എന്ന ബസും പഴങ്ങളുമായി വന്ന പിക്കപ്പുമാണ് ഇന്ന് രാവിലെ അമ്പലത്തറ

പാറപള്ളിയില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്.

 

എതിര്‍ദിശയില്‍ നിന്ന് വന്ന ബസും പിക്കപ്പ് വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

 

യൂസഫ് സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു.