News

പന്തളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

13 July 2023 , 4:15 AM

 

 

പന്തളം: കുരമ്പാല ശങ്കരത്തിൽപ്പടിയിൽ വച്ച് തടി ലോറിയിൽ സ്കൂട്ടർ ഇടിച്ച് ഉണ്ടായ  അപകടത്തിൽ ഒരാൾ മരിച്ചു.

       അടൂർ ഭാഗത്ത് നിന്നും തടി കയറ്റി വന്ന ലോറിയിൽ പന്തളം ഭാഗത്ത് നിന്നും വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടായിരുന്നു അപകടം. 

       കുരമ്പാല തണ്ടാനുവിള 

പുഷ്പത്തടത്തിൽ പടിഞ്ഞാറ്റേതിൽ

അനീഷ് (25) ആണ് മരിച്ചത്. ഇന്റീരിയർ വർക്ക് ചെയ്യുന്നയാളാണ്. സ്കൂട്ടറിൽ യാത്ര ചെയ്ത

കുരമ്പാല സ്വദേശി ഈരിക്കലയ്യത്ത്

സുധാകരന് പരിക്കേറ്റു. ഇയാളെ പന്തളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.