News

ആര്‍എസ്എസ് മുന്‍ പ്രചാരകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

14 December 2022 , 3:14 PM

 

പാലക്കാട്:  ആര്‍എസ്എസ് മുന്‍ പ്രചാരകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓ്ഫ് ഇന്ത്യയുടെ ഏരിയാ റിപ്പോര്‍ട്ടറായിരുന്ന പാലക്കാട് നൂറണി സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 42 ആയി,സംഭവത്തിന് ശേഷം കേസിലെ 18ാം പ്രതിയായ ഷഫീഖ് ഒളിവിലായിരുന്നു. ശ്രീനിവാസന്‍ വധക്കേസ് ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് 18ാം പ്രതി മുഹമ്മദ് ഷഫീഖ്.23 കാരനായ പ്രതി സംഭവത്തിന് ശേഷം ഒളിവിലായിരുന്നു.അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച സൂചനകള്‍ പ്രകാരമാണ് ഷഫീഖിലേക്ക് അന്വേഷണസംഘമെത്തിയത്.നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ഏരിയാ റിപ്പോര്‍ട്ടറായിരുന്നു പ്രതി.